ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഓണാഘോഷഭാഗമായി നടന്ന തിരുവാതിരകളി
Posted On
date_range Updated On
date_range ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ ഓണസന്ദേശം നൽകി. ലോക മലയാളി സമൂഹം നെഞ്ചിലേറ്റിയ ഓണാഘോഷം സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണെന്നും അതുകൊണ്ടാണ് ഓണം എല്ലാ ആഘോഷങ്ങളിൽ നിന്നും വ്യതിരിക്തത പുലർത്തുന്നതെന്നും ഇന്ദുലേഖ പറഞ്ഞു.
ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പ്രത്യേക അസംബ്ലിയിൽ പ്ലസ് ടു വിദ്യാർഥിനികൾ അവതരിപ്പിച്ച തിരുവാതിര നയനാനന്ദകരമായി. വിദ്യാർഥിനികൾ തന്നെയാണ് തിരുവാതിര ചിട്ടപ്പെടുത്തി അരങ്ങേറ്റം നടത്തിയത്.മലയാളി അധ്യാപികമാർ പായസം വിതരണം ചെയ്തു. പരിപാടികൾക്ക് പ്രിൻസിപ്പൽ ഇന്ദുലേഖ, ഹെഡ്മിസ്ട്രസ് ശ്രീദേവി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.