കുവൈത്ത് സിറ്റി: ഉപഭോക്തൃ വില സൂചിക (സി.പി.ഐ) ഏപ്രിലിൽ 2.25 ശതമാനം വർധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ (സി.എസ്.എ). ഭക്ഷ്യവസ്തുക്കൾ, ആരോഗ്യം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലെ വില വർധനവാണ് ഇതിനു പ്രധാന കാരണം.
മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിലെ പ്രതിമാസ പണപ്പെരുപ്പ നിരക്ക് 0.15 ശതമാനം നേരിയ തോതിൽ ഉയർന്നതായും സി.എസ്.എ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 'ഭക്ഷണവും പാനീയങ്ങളും' വിഭാഗത്തിലെ സി.പി.ഐ 4.61 ശതമാനം വർധിച്ചു.
പുകയില ഉൽപന്നങ്ങൾ വിഭാഗത്തിൽ വില മാറ്റമില്ലാതെ തുടർന്നു. വസ്ത്രങ്ങൾ വിഭാഗത്തിൽ 4.10 ശതമാനവും, ഭവന സേവനങ്ങൾ വിഭാഗത്തിൽ 0.74 ശതമാനവും വില വർധന രേഖപ്പെടുത്തി. ഗൃഹോപകരണങ്ങൾ വിഭാഗത്തിൽ 3.46 ശതമാനവും, ആരോഗ്യ മേഖലയിൽ 3.79 ശതമാനവും വില വർധിച്ചു.
ഗതാഗത വിഭാഗത്തിൽ 1.05 ശതമാനം വില കുറവ് രേഖപ്പെടുത്തി. മറ്റു വിഭാഗങ്ങളിലെ വില വർധനവ് ഇങ്ങനെയാണ്: വാർത്താവിനിമയം 0.64 ശതമാനം, വിനോദവും സംസ്കാരവും 1.92 ശതമാനം, വിദ്യാഭ്യാസം 0.87 ശതമാനം, റസ്റ്റാറന്റുകളും ഹോട്ടലുകളും 1.50 ശതമാനം. ഭക്ഷണവും പാനീയങ്ങളും ഒഴികെയുള്ള വിഭാഗങ്ങൾ പരിഗണിക്കുമ്പോൾ, ഏപ്രിലിലെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.69 ശതമാനവും പ്രതിമാസ നിരക്ക് 0.08 ശതമാനവുമാണെന്ന് സി.എസ്.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.