കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കൾക്കായി നൽകിയ സബ്സിഡിയിൽ വർധന. ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. റേഷൻ കാർഡ് വഴിയുള്ള ഭക്ഷ്യ വിതരണത്തിനായി നൽകിയ ആകെ സബ്സിഡിയുടെ 38.6 ശതമാനവും അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങൾക്കാണ് മാറ്റിവെച്ചത്. മേയ് മാസത്തിൽ ഈ വിഭാഗത്തിൽ 75 ശതമാനം വർധനയുണ്ടായി.
പാൽ ഉൽപന്നങ്ങൾക്കും ശിശു പോഷകാഹാരത്തിനും ഈ കാലയളവില്‍ 2.4 ദശലക്ഷം ദീനാറാണ് ചെലവഴിക്കപ്പെട്ടത്. ഇത് അനുവദിച്ച ആകെ സബ്സിഡിയുടെ 4.3 ശതമാനമാണ്. നിലവില്‍ രാജ്യത്തെ റേഷൻ കാർഡുകളുടെ എണ്ണം 2.72 ലക്ഷമായതായും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.2 ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. വ്യാപാര മുദ്ര രജിസ്ട്രേഷൻ അപേക്ഷകളുടെ എണ്ണത്തിൽ മേയ് മാസത്തിൽ 12 ശതമാനത്തോളം വർധനയും ഉണ്ടായി. ഏപ്രിലിൽ 1,120 അപേക്ഷകൾ ലഭിച്ചപ്പോൾ മേയ് മാസത്തിൽ ഈ എണ്ണം 1,255 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.