ബദർ അൽസമ മെഡിക്കൽ സെന്ററിൽ പുതിയ ഡോക്ടർമാരുടെ ഒ.പി.ഡി ബ്ലോക്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. മുഹമ്മദ് പി.എ, അബ്ദുൽ ലത്തീഫ്, ഡോ. ശരത് ചന്ദ്ര (സി.ഇ.ഒ) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫർവാനിയയിലെ ബദർ അൽസമ മെഡിക്കൽ സെന്ററിൽ പുതിയ ഡോക്ടർമാരുടെ ഒ.പി.ഡി ബ്ലോക്ക് ആരംഭിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. മുഹമ്മദ് പി.എ, അബ്ദുൽ ലത്തീഫ്, ഡോ. ശരത് ചന്ദ്ര (സി.ഇ.ഒ), അബ്ദുൽ റസാഖ് (ബ്രാഞ്ച് മാനേജർ) എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനഭാഗമായി കുവൈത്തിലെ വിവിധ സംഘടന ഭാരവാഹികളുമായും മാധ്യമപ്രതിനിധികളുമായും ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശയവിനിമയം നടത്തി.
40 അസോസിയേഷനുകളും 25 ഓളം മാധ്യമസ്ഥാപനങ്ങളും പങ്കെടുത്തു. 2017 മാർച്ചിൽ കുവൈത്തിൽ ആരംഭിച്ച ബദർ അൽസമ മെഡിക്കൽ സെന്റർ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തോടൊപ്പം മാനുഷിക പരിഗണനക്കും മുൻതൂക്കം നൽകുന്നതായി ഡയറക്ടർ ബോർഡ് വ്യക്തമാക്കി. വിവിധ ഡിപ്പാർട്മെന്റ് മേധാവികളും ജീവനക്കാരും പങ്കെടുത്തു.
യൂറോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ദന്തചികിത്സ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി, ജനറൽ/ഇന്റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി, കാൾ സെന്റർ തുടങ്ങി വിപുലമായ സ്പെഷാലിറ്റി മെഡിക്കൽ സേവനങ്ങൾ ബദർ അൽസമ മെഡിക്കൽ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.