കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കുവൈത്തിലെ അഞ്ചാമത്തെ ക്ലിനിക്ക് ‘ഖൈതാൻ മെട്രോ’ വെള്ളിയാഴ്ച ഖൈത്താനിലെ ബിൻ സുഹൈർ സ്ട്രീറ്റ് ബ്ലോക്ക് ഏഴിൽ (ബിൽഡിങ് നമ്പർ-22) പ്രവർത്തനം ആരംഭിക്കും.
വൈകീട്ട് അഞ്ചിന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം നിർവഹിക്കും.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മന്ത്രിമാർ, കുവൈത്തിലെ സാമൂഹിക-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ മെഡിക്കൽ സേവനങ്ങൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ കൺസൾട്ടേഷന് മൂന്നുമാസത്തേക്ക് ഒരു കുവൈത്ത് ദീനാർ, മൂന്ന് മാസത്തേക്കുള്ള എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 50 ശതമാനം വരെ കിഴിവ്, 12 കുവൈത്ത് ദീനാറിന് മൂന്ന് മാസത്തേക്ക് ഫുൾ ബോഡി ചെക്കപ്പ്, ഉദ്ഘാടന തീയതി മുതൽ മൂന്ന് മാസത്തേക്കുള്ള വിവിധ സേവനങ്ങൾക്കും പരിശോധനകൾക്കും 50 ശതമാനം വരെ കിഴിവ് തുടങ്ങിയ ഇളവുകളാണ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.