കെഫാക് മാസ്റ്റേഴ്സ് ഫുട്ബാൾ ലീഗ് ജേതാക്കളായ മാക് കുവൈത്ത് ടീം
കുവൈത്ത് സിറ്റി: മുതിർന്ന കളിക്കാരുടെ ഫുട്ബാൾ പോരാട്ടമായ കെഫാക് മാസ്റ്റേഴ്സ് ലീഗില്‍ മാക് കുവൈത്ത് ജേതാക്കളായി. ടൈബ്രേക്കറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബിഗ്ബോയ്സിനെയാണ് അവർ പരാജയപ്പെടുത്തിയത്. ഇരു പകുതികളിലുമായി നിരവധി അവസരങ്ങള്‍ ടീമുകള്‍ക്ക് ലഭിച്ചെങ്കിലും നിശ്ചിത സമയത്തും അധിക സമയത്തും ഗോളിലെത്തിക്കാന്‍ സാധിച്ചില്ല. മാസ്റ്റേഴ്സ് ലീഗിലെ ലൂസേഴ്സ് ഫൈനലിൽ ബ്രദേഴ്സ് കേരള സിയസ്കോ കുവൈത്തിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. മാസ്റ്റേഴ്സ് ലീഗിൽ പ്ലയെർ ഓഫ് ദി ടൂർണമെൻറായി സലീം (മലപ്പുറം ബ്രദേഴ്സ്), ഗോൾ കീപ്പറായി ഫാറൂഖ് (മാക് കുവൈത്ത്), ഡിഫൻഡറായി റാസിഖ് (ബ്രദേഴ്സ് കേരള), ടോപ് സ്കോററായി ഉമ്മർ (അൽശബാബ് എഫ്.സി) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.