ഫജർ അൽ സയീദ്
കുവൈത്ത് സിറ്റി: കുവൈത്തി മാധ്യമപ്രവർത്തക ഫജർ അൽ സയീദിന് കോടതി മൂന്ന് വർഷത്തെ ശിക്ഷ വിധിച്ചു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആഹ്വാനം ചെയ്തുവെന്ന കേസിലാണ് കോടതി വിധി.
രാജ്യ താൽപര്യങ്ങൾക്ക് ഹാനികരമായ പ്രചാരണങ്ങൾ നടത്തിയെന്നും 1964ലെ ഇസ്രായേൽ ബഹിഷ്കരണ നിയമം ലംഘിച്ചെന്നുമാണ് ഇവർക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കുറ്റം.
കുറ്റം നിഷേധിച്ച അവർ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുമെങ്കിൽ താൻ സന്ദർശിക്കുമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന് വിശദീകരിച്ചു.
ഇസ്രായേലുമായി ഒരു നയതന്ത്ര ബന്ധവും കുവൈത്ത് പുലർത്തുന്നില്ല. ഇസ്രായേൽ പൗരന്മാർക്ക് രാജ്യത്ത് പ്രവേശനാനുമതിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.