കുവൈത്ത് സിറ്റി: ഏകീകൃത ഇലക്ട്രോണിക് വാടക കരാറുമായി കുവൈത്ത്. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ, വികസന പദ്ധതികളുടെ ഭാഗമായി അംഗീകാരം നൽകിയ അഞ്ച് പദ്ധതികളിലാണ് ഏകീകൃത ഇലക്ട്രോണിക് വാടക കരാർ ഉൾപ്പെടുത്തിയത്.
വാടക കരാറുകൾ നിരീക്ഷിക്കാനും ശ്രദ്ധിക്കാനുമാണ് ഈ ഓൺലൈൻ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നത്. വാടക കരാറുകൾ രജിസ്റ്റർ ചെയ്യാനും പ്രക്രിയ ഏകീകരിക്കാനും ഇതിലൂടെ സാധിക്കും. അതോടൊപ്പം വാടകക്കാരൻ, ഉടമ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്നിവർ തമ്മിലുള്ള ബന്ധം സുതാര്യമാക്കാനും ഇത് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.