Posted On
date_range Updated On
date_range വീട്ടിൽനിന്ന് ആഭരണങ്ങൾ കവർന്ന പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘം ഫർവാനിയ ഗവർണറേറ്റിലെ വീട്ടിൽ അതിക്രമിച്ച് കയറി ആഭരണങ്ങൾ കവരുകയായിരുന്നു.
സംഭവം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നെങ്കിലും മുഖം വ്യക്തമല്ലാത്തതിനാൽ പ്രതികളെ തിരിച്ചറിയുന്നത് വൈകിയിരുന്നു. എന്നാൽ മോഷ്ടിച്ച ആഭരണങ്ങൾ ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ സി.ഐ.ഡി പിടിയിലായി. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇരുവരും മോഷണം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതികൾക്ക് മറ്റ് മോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.