കുവൈത്ത് സിറ്റി: ആവശ്യമായ ലൈസൻസ് നേടാതെ സംഭാവനകൾ ശേഖരിച്ചതിന് രണ്ട് സുഡാനീസ് പൗരന്മാർ അറസ്റ്റിൽ. ഇരുവരും ‘മുബാദര’ എന്ന പേരിൽ ഒരു ഫണ്ട്റൈസിങ് കാമ്പയിൻ ആരംഭിച്ചിരുന്നു. ഇത് രാജ്യത്തെ ചാരിറ്റബിൾ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഫണ്ട് സ്വരൂപണത്തിന് ഉപയോഗിച്ച ഫോൺ നമ്പറുകൾ പ്രതികളിൽ ഒരാളുടെ പേരിലാണെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ തങ്ങൾ ഔദ്യോഗിക അനുമതിയില്ലാതെ സംഭാവന ശേഖരിക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു.
പ്രതികളിൽ ഒരാളുടെ കൈവശം മയക്കുമരുന്ന് സാമഗ്രികൾ, മയക്കുമരുന്ന് ഗുളികകൾ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത് എന്നിവ കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾക്കളും പ്രതികളെയും നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
ലൈസൻസില്ലാത്ത പണം ശേഖരിക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾനിയമവിരുദ്ധ പ്രവർത്തനങ്ങൾഎന്നിവ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിയമങ്ങൾ പാലിക്കാനും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള സംരംഭങ്ങളിൽ ഏർപ്പെടുകയോ അത്തരക്കാരെ പിന്തുണക്കുകയോ ചെയ്യുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.