കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ഇമാമുമാർ, മതപ്രഭാഷകർ, മുഅദ്ദിനുകൾ എന്നിവർക്കുള്ള അവധി നിയന്ത്രണങ്ങൾ വിശദീകരിക്കുന്ന ഒരു സർക്കുലർ എൻഡോവ്മെന്റ് മന്ത്രാലയം പുറത്തിറക്കി. റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ പള്ളികളിൽ ഇവരുടെ സാന്നിധ്യം അത്യാവശ്യമായതിനാൽ അവധിയെടുക്കുന്നത് സർക്കുലർ കർശനമായി നിയന്ത്രിക്കുന്നു.
റമദാൻ ഒന്നു മുതൽ 19 വരെ അവധി പരമാവധി നാല് ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സമയം അതേ പള്ളിയിൽ നിന്ന് പകരക്കാരൻ ലഭ്യമായിരിക്കണം. റമദാൻ മാസത്തിന്റെ മതപരമായ പ്രാധാന്യവും ആരാധനാ പ്രവർത്തനങ്ങളുടെ എണ്ണത്തിലെ വർധനവും ഉള്ളതിനാൽ ആഴ്ചതോറുമുള്ള വിശ്രമ ദിനവും റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.