കുവൈത്ത് സിറ്റി: കമ്പനികളുടെ കമേഴ്സ്യൽ ലൈസൻസിന് ആറുമാസം കാലാവധിയില്ലെങ്കിൽ തൊഴിലാളികളുടെ ഇഖാമ പുതുക്കാനാവില്ലെന്ന് താമസകാര്യ വകുപ്പ്. തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ലൈസൻസ് കാലാവധി കൂടി മാനദണ്ഡമാക്കിയതോടെ ചെറുതും വലുതുമായ നിരവധി കമ്പനികളാണ് പ്രയാസത്തിലായത്. കമ്പനികളുടെ ലൈസൻസ് കാലാവധി ആറുമാസത്തിൽ കുറവാണെങ്കിൽ ജീവനക്കാരുടെ ഇഖാമ പുതുക്കിനൽകില്ലെന്നാണ് താമസകാര്യ വകുപ്പിെൻറ നിലപാട്. ഇഖാമ നാടപടികൾക്കായി സമീപിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രതിനിധികളെ താമസകാര്യ ഉദ്യോഗസ്ഥർ തിരിച്ചയക്കുകയാണ്. വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസൻസ് കാലാവധി നീട്ടിവാങ്ങാനാണ് താമസകാര്യ ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രാലയമാണ് സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നത്. മൂന്നുമുതൽ അഞ്ചുവർഷം വരെയാണ് സാധാരണഗതിയിൽ വാണിജ്യ ലൈസൻസിന് കാലാവധി. കാലാവധി പൂർത്തിയാക്കിയാലോ തൊട്ടുമുേമ്പാ മാത്രമാണ് പുതുക്കിനൽകുന്നത്. എന്നാൽ, ഇഖാമ നടപടികൾക്ക് തടസ്സം നേരിട്ട സാഹചര്യത്തിൽ കാലാവധി അവസാനിക്കുന്നതിനുമുേമ്പ തന്നെ ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സ്ഥാപനങ്ങൾ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. ബാക്കി കാലാവധി പരിഗണിക്കാതെ പുതിയ ലൈസൻസ് അനുവദിക്കണമെന്നാണ് സ്ഥാപന ഉടമകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.