ഫ്രൂട്ട് സാലഡ്

ആപ്പിള്‍ - 1

റോബസ്റ്റ പഴം - 1

മാങ്ങ -1

ഏത്തപ്പഴം - 1

മുന്തിരി (ബ്ലാക്ക്, ഗ്രീൻ )- 20 എണ്ണം

അനാർ - 1

കിവി -2

പിയർ -1

ഈത്തപഴം - 5

ഫ്രൂട്ട്സ് എല്ലാം ചെറിയ കഷണങ്ങളാക്കി നുറുക്കി അതിലേക്ക് നാരങ്ങനീര് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം തണുക്കാനായി ഫ്രിഡ്ജില്‍ വെക്കുക.

നട്സ് ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി, പിസ്ത ഇവ നുറുക്കിയത്- 50 ഗ്രാം

ഐസ്ക്രീം മംഗോ, വാനില.

ക്രീം ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:

പാല്‍ - ഒരു ലിറ്റര്‍

കസ്റ്റെര്‍ഡ് പൗഡര്‍ - 1 ടിൻ

പഞ്ചസാര - ആവശ്യത്തിന്

ഉ​ണ്ടാ​ക്കു​ന്ന വി​ധം: പാ​ലും പ​ഞ്ച​സാ​ര​യും ക​സ്റ്റെ​ര്‍ഡ് പൗ​ഡ​റും ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കി ചു​വ​ടു ക​ട്ടി​യു​ള്ള ഒ​രു പാ​ത്ര​ത്തി​ല്‍ ഒ​ഴി​ച്ച് അ​ടു​പ്പി​ല്‍വെ​ച്ച് കു​റു​കി​വ​രു​ന്ന​തു​വ​രെ തി​ള​പ്പി​ക്കു​ക. കു​റു​കി​വ​രു​മ്പോ​ള്‍ വാ​ങ്ങി​വെ​ച്ച ശേ​ഷം ചൂ​ടാ​റു​മ്പോ​ള്‍ ഫ്രി​ഡ്ജി​ല്‍വെ​ച്ച് ത​ണു​പ്പി​ക്കു​ക. ക്രീ​മി​ലേ​ക്ക് ഫ്രൂ​ട്ട്സ് മി​ക്സും ഐ​സ്ക്രീ​മും ന​ട്സു​മി​ട്ട് കു​റ​ച്ച് ചെ​റീ​സും റ്റൂ​ട്ടി ഫ്രൂ​ട്ടീ​സും ഒ​ക്കെ മു​ക​ളി​ൽ വി​ത​റി സെ​ർ​വ് ചെ​യ്യാ​വു​ന്ന​താ​ണ്.

Tags:    
News Summary - iftar snacks how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT