പ്രവീൺ ജോണിന് ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range ആപ്കാ കുവൈത്ത് ഇഫ്താർ സംഗമവും യാത്രയയപ്പും
കുവൈത്ത് സിറ്റി: ആം ആദ്മി പ്രവാസി കൾചറൽ അസോസിയേഷൻ (ആപ്കാ) കുവൈത്ത് ഇഫ്താർ സംഗമവും ഫഹാഹീൽ മേഖല കോഓഡിനേറ്റർ പ്രവീൺ ജോണിന് യാത്രയയപ്പും നടത്തി. കൺവീനർ അനിൽ ആനാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുബാറക് കാമ്പ്രത്ത് മുഖ്യ സന്ദേശം നൽകി. സാജു സ്റ്റീഫൻ, അജു മർക്കോസ്, ലിൻസ് തോമസ്, ലിയോ കിഴക്കേവീടൻ, ബിനു ഏലിയാസ്, സൽമോൻ കെ.ബി, മുഹമ്മദ് ഷംസുദീൻ, ആമീർ, സലീം എന്നിവർ ആശംസകൾ നേർന്നു. പ്രവീൺ ജോൺ മറുപടി പ്രസംഗം നടത്തി. പ്രോഗ്രാം കൺവീനർ എൽദോ ഏബ്രഹാം സ്വാഗതവും ട്രഷറർ സബീബ് മൊയ്തീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.