ദയ കുവൈത്ത് ഇഫ്താർ സംഗമത്തിൽ അബ്ദുറഹിമാൻ തങ്ങൾ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ദയ കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അബ്ദുറഹിമാൻ തങ്ങൾ റമദാൻ പ്രഭാഷണം നടത്തി. സി.എൻ. മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹാദി പ്രാർഥന നടത്തി. നവാസ് കുന്നുംകൈ സ്വാഗതവും ഒ.പി. ഉസ്മാൻ നന്ദിയും പറഞ്ഞു. നവാസ് ഇസ്മയിൽ തൃശൂർ, മുഹമ്മദ് സാദിഖ്, കെ.പി.ബി. അൻവർ, ജംഷിദ്, ഹിദായത്, അഷറഫ് അരിയിൽ, ഇബ്രാഹിം ചാലിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.