കുവൈത്ത് സിറ്റി: അനാവശ്യമായി പൗരന്മാരെയും പ്രവാസികളെയും ഭീതിയിലാഴ്ത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹവല്ലി ഗവർണറും ആക്ടിങ് ക്യാപിറ്റൽ ഗവർണറുമായ അലി അൽ അസ്ഫർ പറഞ്ഞു. ക്യാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് കെട്ടിടം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗവർണറെ സ്വീകരിച്ചു. ഈ മാസം നടക്കുന്ന ദേശീയ ആഘോഷങ്ങളുടെ സുരക്ഷാ ഒരുക്കങ്ങൾ ഗവർണർ അവലോകനം ചെയ്തു.
ദേശീയ സുരക്ഷയും സ്ഥിരതയും പരമപ്രധാനമാണെന്ന് അദ്ദേഹം ഉണർത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും നന്ദി പറയുന്നതായും അൽ അസ്ഫർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.