കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്കുവേണ്ടി സിവിൽ ഐ.ഡി സേവനകേന്ദ്രങ്ങൾ സ്ഥാപിക ്കാനൊരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സബ് സെൻററുകൾ സ്ഥാപിച്ച് പാസി പ്രധാന കാര്യാലയത്തിലെ തിരക്ക് കുറക്കാനാണ് അതോറിറ്റിയുടെ നീക്കം. ഇതിനുള്ള അനുമതിക്കായി ധനമന്ത്രാലയത്തെ സമീപിച്ചതായി പാസി വൃത്തങ്ങൾ വെളിപ്പെടുത്തി. എല്ലാ ഗവർണറേറ്റുകളിൽനിന്നുമായി 33 ലക്ഷം വിദേശികൾക്കുള്ള സേവനങ്ങളാണ് സിവിൽ ഐഡിയുമായി ബന്ധപ്പെട്ട് പാസി ഹെഡ് ക്വാർട്ടേഴ്സ് കൈകാര്യം ചെയ്യുന്നത്.
സിവിൽ ഐ.ഡി രജിസ്ട്രേഷൻ പുതുക്കൽ, വിതരണം തുടങ്ങി എല്ലാ സേവനങ്ങളും സൗത്ത് സുർറയിലെ പാസി കാര്യാലയത്തിലാണ് നിർവഹിക്കുന്നത്. ഇതുമൂലം പാസി ഓഫിസിൽ വൻ ജനത്തിരക്കു അനുഭവപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ജോലിഭാരവും പരിധിയിലപ്പുറമാണ്. ഈ സാഹചര്യത്തിലാണ് സ്വദേശികൾക്കു വേണ്ടിയുള്ള സർവീസ് സെൻററുകളുടെ മാതൃകയിൽ വിദേശികൾക്കും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ സിവിൽ ഇൻഫർമേഷൻ വകുപ്പ് പദ്ധതിയിട്ടത്. പാസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സ്വകാര്യ ഏജൻസികൾക്ക് ഔട്ട് സോഴ്സ് കരാർ നൽകുന്നതിനെ കുറിച്ചാണ് ആലോചന.
വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത നിലനിർത്തി ഡാറ്റ എൻട്രി ജോലികൾ മാത്രമായിരിക്കും ഇത്തരം ഏജൻസികളെ ഏൽപ്പിക്കുക. സേവനകേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കുന്നതിെൻറയും നടത്തിപ്പിെൻറയും ചെലവ് ഔട്ട്സോഴ്സിങ് കമ്പനിയിൽനിന്ന് ഈടാക്കണമെന്ന നിർദേശവും പാസി അധികൃതർ മുന്നോട്ടു വെച്ചിട്ടുണ്ട്. സിവിൽ ഐ.ഡി ഫീസിനുപുറമെ നിശ്ചിത തുക സർവിസ് ചാർജായി വിദേശികളിൽനിന്ന് ഈടാക്കിയാകും കേന്ദ്രങ്ങൾ പ്രവർത്തിക്കുക ഓരോ കേന്ദ്രത്തിലും നിരീക്ഷണത്തിനായി സൂപ്പർവൈസർമാരെ നിയോഗിക്കുമെന്നും സിവിൽ ഇൻഫർമേഷൻ അതോറിറ്റി ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.