ഐ.സി.എഫ് യൂനിറ്റ് സമ്മേളനങ്ങളുടെ നാഷനൽ തല പ്രഖ്യാപന സംഗമം അഹ്മദ് കെ. മാണിയൂർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: `ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ഐ.സി.എഫ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐ.സി.എഫ് നാഷനൽ കമ്മിറ്റി അറിയിച്ചു. യൂനിറ്റ് സമ്മേളനങ്ങളുടെ നാഷനൽ തല പ്രഖ്യാപന സംഗമം സാൽമിയ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്നു. കുവൈത്ത് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു.
അഹ്മദ് കെ. മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു. സാലിഹ് കിഴക്കേതിൽ പ്രമേയ വിശദീകരണം നടത്തി.
സൈദലവി സഖാഫി ‘പ്രവാസി വായന’ കാമ്പയിൻ പ്രഖ്യാപനവും നൗഷാദ് തലശ്ശേരി പ്രവാസി വായന കാമ്പയിൻ പദ്ധതി വിശദീകരണവും നടത്തി. അഹ്മദ് സഖാഫി കാവനൂർ, അസിസ് സഖഫി, ബഷീർ അണ്ടിക്കോട്, അബു മുഹമ്മദ്, റസാഖ് സഖാഫി സംബന്ധിച്ചു.
റഫീഖ് കൊച്ചനൂർ സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.