ഐ.സി.എഫ് ‘ചലനം’ സംഗമത്തിൽ അലവി സഖാഫി
തെഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി ‘ചലനം’ എന്ന പേരിൽ പ്രവർത്തക സംഗമങ്ങൾ സംഘടിപ്പിച്ചു. കുവൈത്ത് സിറ്റി, ജഹ്റ, ഫർവാനിയ, ജലീബ്, മെഹബുല, ഫഹാഹീൽ എന്നീ സെൻട്രൽ കേന്ദ്രങ്ങളിൽ സംഗമങ്ങൾ നടന്നു.
ഐ.സി.എഫ് കുവൈത്ത് നാഷനൽ നേതാക്കളായ അലവി സഖാഫി, തെഞ്ചേരി, കാവനൂർ അഹ്മദ് സഖാഫി, അബ്ദുൽ അസീസ് സഖാഫി, അബൂ മുഹമ്മദ്, സാലിഹ് കിഴക്കേതിൽ, ഷുക്കൂർ മൗലവി, സമീർ മുസ്ലിയാർ, ബഷീർ അണ്ടിക്കോട്, റഫീഖ് കൊച്ചന്നൂർ, നൗഷാദ് തലശ്ശേരി, റസാഖ് സഖാഫി എന്നിവർ വിവിധയിടങ്ങളിൽ സംബന്ധിച്ചു.
ആയിരം കേന്ദ്രങ്ങളിൽ ആയിരം സേവനങ്ങൾ നടപ്പാക്കുക എന്ന ലക്ഷ്യം വെച്ച് പ്രഖ്യാപിച്ച ‘സ്പർശം’, ഓട്ടിസം ബാധിച്ച് ദുരിതം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ആയിരം അമ്മമാർക്ക് പ്രതിമാസം സാമ്പത്തിക ആശ്വാസം നൽകുന്ന ‘രിഫാഈ കെയർ’ സാന്ത്വനം എന്നീ പദ്ധതികളുടെ ഒരുക്കങ്ങളും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.