കുവൈത്ത് സിറ്റി: മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി മീലാദ് സമ്മേളനം സംഘടിപ്പിച്ചു. സാൽമിയ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ നാഷനൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി കാവനൂർ ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി മീലാദ് സമ്മേളന സദസ്സ്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. അരക്ഷിതത്വവും അശാന്തിയും നിറഞ്ഞ സമൂഹത്തിൽ സമാധാനത്തിന്റെയും നീതിയുടെയും സംസ്ഥാപനം സാധ്യമാക്കിയാണ് പ്രവാചകൻ മടങ്ങിയതെന്നും പ്രവാചക ജീവിതവും സന്ദേശവും പുതിയ കാലത്ത് കൂടുതൽ വായിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിഫാ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് അസീം സേട്ട് സുലൈമാൻ, ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ, വെൽഫെയർ സെക്രട്ടറി സമീർ മുസ്ലിയാർ എന്നിവർ സംസാരിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ ആസ്പദമാക്കി നടന്ന ബുക്ക് ടെസ്റ്റിലെ വിജയികൾക്ക് പേരോട് അബ്ദുറഹ്മാൻ സഖാഫി ഉപഹാരങ്ങൾ നൽകി.
ബുർദ, മൗലിദ് പാരായണത്തിന് സാദിഖ് തങ്ങൾ, ഹൈദരലി സഖാഫി, മുഹമ്മദ് അസ്ഗർ ഫാദിലി, ശുക്കൂർ മൗലവി, നൗഫൽ ബാഖവി, ശംസുദ്ദീൻ കാമിൽ സഖാഫി, മുഹമ്മദ് അലി സഖാഫി, ബഷീർ അണ്ടിക്കോട് ഇബ്രാഹിം മുസ്ലിയാർ വെണ്ണിയോട് എന്നിവർ നേതൃത്വം നൽകി. കെ.സി.എഫ് നാഷനൽ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ അസീസ് കാമിൽ സഖാഫി, ഫൈസൽ ജബർ അൽ മുതൈരി, അബ്ദുല്ല വടകര, അബൂ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. റസാഖ് സഖാഫി, നവാസ് ശംസുദ്ധീൻ, ഗഫൂർ എടത്തിരുത്തി, അബ്ദുല്ലത്തീഫ് തോണിക്കര, റഫീഖ് കൊച്ചനൂർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.