ഐ.സി.എഫ് കുവൈത്ത് ഫര്‍വാനിയ സെന്‍ട്രല്‍ പ്രോ-ആക്ടീവ് സംഗമത്തിൽ അലവി സഖാഫി തെഞ്ചേരി സംസാരിക്കുന്നു

ഐ.സി.എഫ് കുവൈത്ത് ഫര്‍വാനിയ സെന്‍ട്രല്‍ പ്രോ-ആക്ടീവ് സംഗമം

ഫര്‍വാനിയ: സൽകർമ്മങ്ങളും പ്രബോധന പ്രവർത്തനങ്ങളും കൂടുതലായി നടപ്പാക്കാൻ പ്രവർത്തകർ ബാധ്യസ്തരാണെന്ന് ഐ.സി.എഫ് പ്രൊ ആക്ടീവ് തക്കാരം സംഗമത്തിലെ പ്രഭാഷകർ അഭിപ്രായപ്പെട്ടു. നബിയും സഹാബത്തും കാണിച്ച മാതൃക അതാണെന്നും ഓരോരുത്തരും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും നേതാക്കൾ ഉണർത്തി.

ഫർവാനിയ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തിൽ നാഷനൽ സംഘടന കാര്യ പ്രസിഡൻറ് അഹമ്മദ് കെ. മാണിയൂര്‍, സെക്രട്ടറി അലവി സഖാഫി തെഞ്ചേരി എന്നിവര്‍ ക്ലാസെടുത്തു. സെൻട്രൽ പ്രസിഡന്റ്‌ സുബൈര്‍ പെരുമ്പട്ട അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് പാലക്കാട്‌ സ്വഗതവും നസീര്‍ വയനാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - ICF Kuwait Farwaniya Central Pro-Active Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.