‘പ്രവാസം വായിക്കുന്നു’ കാമ്പയിൻ വിശദീകരിച്ച് ഐ.സി.എഫ് നാഷനല്‍ പ്രസിഡന്റ് അഹ്മദ് കെ. മാണിയൂര്‍ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഐ.സി.എഫ് ഫർവാനിയ സെൻട്രൽ പ്രവാസി വായന കാമ്പയിൻ 'ഉജ്ജ്വലനം' സംഘടിപ്പിച്ചു. പ്രവാസി വായന ഒമ്പതാം വർഷത്തിലേക്കെത്തുന്നതിന്റെ തുടർച്ചയായി ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ നടത്തുന്ന കാമ്പയിന്റെ 'പ്രവാസം വായിക്കുന്നു' കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.സി.എഫ് നാഷനൽ അഡ്മിൻ സെക്രട്ടറി ബഷീർ അണ്ടിക്കോട് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് സുബൈർ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു.
നാഷനൽ സംഘടന സമിതി പ്രസിഡന്റ് അഹ്മദ് കെ. മാണിയൂർ കാമ്പയിൻ വിശദീകരിച്ചു. ഐ.സി.എഫ് നാഷനൽ എജുക്കേഷൻ സെക്രട്ടറി റഫീഖ് കൊച്ചനൂർ, കാമ്പയിൻ കോഓഡിനേറ്റർ ശുഐബ് മുട്ടം എന്നിവർ പങ്കെടുത്തു. സെൻട്രൽ സെക്രട്ടറി നസീർ വയനാട് സ്വാഗതവും ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഗഫൂർ എടത്തുരുത്തി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.