കുവൈത്ത് സിറ്റി: ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർത് മാർച്ചിൽ കുവൈത്ത് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകീട്ട് ദുതെർതുമായി ചർച്ച നടത്തിയ ഫിലിപ്പീനിലെ കുവൈത്ത് അംബാസഡർ ശൈഖ് സാലിഹ് അഹ്മദ് അൽ ദുവൈഖ് കുവൈത്ത് സന്ദർശനത്തിനുള്ള ക്ഷണക്കത്ത് ഒൗദ്യോഗികമായി കൈമാറി. ഇതിനോട് അനുകൂലമായി പ്രതികരിച്ച പ്രസിഡൻറ് മാർച്ചിൽ കുവൈത്തിലെത്താൻ സമ്മതിച്ചതായാണ് സൂചന. പ്രസിഡൻറിെൻറ വക്താവ് ഹാരി റോക്കെയെ ഉദ്ധരിച്ച് ഫിലിപ്പീൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
അതിനിടെ, കുവൈത്ത് അംബാസഡറും ഫിലിപ്പീൻ പ്രസിഡൻറും അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കിയില്ല.
ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നയതന്ത്ര പ്രശ്നമായി വളർന്ന സാഹചര്യത്തിൽ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഫിലിപ്പീൻ പൗരന്മാരായ ഗാർഹികത്തൊഴിലാളികൾ കുവൈത്തിൽ പീഡനത്തിനിരയായതിനെ തുടർന്ന് കടുത്ത നിലപാടുമായി റോഡ്രിഗോ ദുതെർത് രംഗത്തെത്തിയിരുന്നു. കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് നിർത്തിയതിനൊപ്പം ഇനി കുവൈത്തിൽ പീഡനമോ കൊലപാതകമോ റിപ്പോർട്ട് ചെയ്താൽ മുഴുവൻ ഫലിപ്പീനുകാർക്കും തിരിച്ചുവരാൻ ഉത്തരവ് നൽകുമെന്ന് പ്രസിഡൻറ് റോഡ്രിഗോ ദുതെർത് മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ രണ്ടര ലക്ഷം ഫിലിപ്പീൻ പൗരന്മാർ കുവൈത്തിൽ ജോലിചെയ്യുന്നുണ്ട്. അതിനിടെ, കുവൈത്തിലെ ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർതിെൻറ കടുത്ത നിലപാടിനെതിരെ നാട്ടിൽ രാഷ്ട്രീയ മേഖലയിൽനിന്നും എഴുത്തുകാരിൽനിന്നും വിമർശനവും ഉയർന്നു.
കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് നിർത്തിവെച്ച നടപടി അപക്വമാണെന്നാണ് വിമർശനം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു രാജ്യത്തെ അടച്ചാക്ഷേപിക്കരുതെന്നും സർക്കാറിെൻറ വിശദീകരണത്തെ മുഖവിലക്കെടുക്കണമെന്നുമാണ് വിമർശകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.