കുവൈത്ത്‌സിറ്റി: വീടുകളിലും വാണിജ്യ ശാഖകളിലും അതിക്രമിച്ച് കയറി പണം മോഷ്ടിക്കുന്ന ക്രിമിനൽ സംഘം അറസ്റ്റിൽ. സുലൈബിയ സഹകരണ സൊസൈറ്റിയുടെ ശാഖയിൽ മുഖംമൂടി ധരിച്ച അജ്ഞാതൻ അതിക്രമിച്ച് കയറി ഗ്ലാസ് വാതിൽ തകർത്ത് പണം മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
സംഭവത്തിന് പിറകെ സുരക്ഷാ സംഘങ്ങൾ അന്വേഷണവും സാങ്കേതിക തുടർനടപടികളും ആരംഭിച്ചു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. കൂടുതൽ അന്വേഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുറ്റം സമ്മതിച്ച പ്രതികൾ കവർച്ചക്കിടെ ഉപയോഗിച്ച വസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സുലൈബിയയിലെ ഒരു വീടിന് മുകളിൽ നിന്ന് മുഖംമൂടിയും കണ്ടെത്തി. ഇതേ രീതി ഉപയോഗിച്ച് നടത്തിയ മറ്റ് അഞ്ച് മോഷണ കേസുകളിലും പ്രതികൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്.
നിയമവിരുദ്ധരെയും കുറ്റവാളികളെയും പിടികൂടുന്നതിനും പൊതു സുരക്ഷയും സ്വത്തും സംരക്ഷിക്കുന്നതിനും ശക്തമായ പരിശോധനകളും നടപടികളും തുടരുമെന്ന് മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.