കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേന ലൈവ്-ഫയർ സൈനികാഭ്യാസം നടത്തും. ഈ മാസം ഒൻപത് വരെയാണ് അഭ്യാസം. എല്ലാ ദിവസവും പുലർച്ചെ അഞ്ച് മുതൽ വൈകിട്ട് ആറു വരെയാണ് അഭ്യാസം നടക്കുക. റാസ് അൽ-ജുലയ്യ, ഖറു ദ്വീപ്, റാസ് അൽ-സൗർ, ഉം അൽ-മറാഡിം ദ്വീപ് എന്നിവയ്ക്കിടയിലുള്ള കടലിലാണ് അഭ്യാസം. മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും ഈ മേഖലയിൽ പ്രവേശിക്കരുതെന്ന് കുവൈത്ത് സൈന്യം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുൻകരുതൽ നടപടിയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.