പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് റോഡിൽ ക്രമരഹിതമായി വാഹനമോടിച്ചയാൾ പിടിയിൽ. പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തി. അശ്രദ്ധമായി വാഹനം ഓടിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ട പട്രോളിംഗ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി, ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കൂടുതൽ പരിശോധനയിൽ ഡ്രൈവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ഈ വ്യക്തിക്ക് തൊഴിലില്ലെന്നും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും വ്യക്തമായി.
പരിശോധനയിൽ, ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, ഹാഷിഷ് സിഗരറ്റ് എന്നിവയുൾപ്പെടെയുള്ള ലഹരിമരുന്നുകളും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തു തുടർ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.