വാണിജ്യ-വ്യവസായ മന്ത്രാലയം ഉദ്യോഗസഥർ പരിശോധനയിൽ

വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ വ്യാപക പരിശോധന. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പരിശോധന നടത്തിയത്. ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിലായി മുപ്പത്തിയഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളും, ഉറവിടം അറിയാത്ത ഉൽപ്പന്നങ്ങളും കണ്ടെത്തി. നിരോധിത വസ്തുക്കളുടെ വിൽപ്പനയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സബ്സിഡി ഭക്ഷ്യവസ്തുക്കൾ അനധികൃതമായി വിറ്റ ഒരു പലചരക്ക് കടയും അടച്ചുപൂട്ടി. വാണിജ്യ വഞ്ചന തടയാൻ പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Ministry of Commerce and Industry inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.