കുവൈത്ത് സിറ്റി: റോഡ് സുരക്ഷ മെച്ചപ്പെടുത്തൽ, അശ്രദ്ധമായ ഡ്രൈവിംഗ് തടയൽ എന്നിവയുടെ ഭാഗമായി രാജ്യത്ത് കർശനമായ സുരക്ഷാപരിശോധന തുടരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി ജനറൽ ട്രാഫിക് വകുപ്പ് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ 4,629 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
അമിതവേഗതയിൽ വാഹനം ഓടിച്ചതിന് 149 നിയമലംഘനങ്ങളും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 124 കേസുകളും രേഖപ്പെടുത്തി. ആശുപത്രി പരിസരങ്ങളിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്തതിന് 223 പിഴയടക്കൽ നോട്ടീസ് നൽകി. 74 വാഹനങ്ങൾ പിടിച്ചെടുക്കുകയും ഏഴ് പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. പ്രായപൂർത്തിയാകത്ത മൂന്ന് കുവൈത്ത് പൗരന്മാരെ ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് അയച്ചു.
കോടതി ഉത്തരവുകൾ പ്രകാരം പിടിച്ചെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്ന ആറ് വാഹനങ്ങൾ പരിശോധനക്കിടെ കണ്ടുകെട്ടി. താമസരേഖാ നിയമങ്ങൾ ലംഘിച്ച 10 പേരെ കസ്റ്റഡിയിലെടുത്തു. ഇ വരെ നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ നിരന്തര സുരക്ഷാ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് ജനറൽ ട്രാഫിക് വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.