മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പ്; ദു​രി​ത​മാ​യി കു​വൈ​ത്ത് -​ കോ​ഴി​ക്കോ​ട് യാ​ത്ര

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​ബാ​ർ പ്ര​വാ​സി​ക​ളി​ലെ യാ​ത്രാ​ദു​രി​തം തു​ട​രു​ന്നു. ശ​നി​യാ​ഴ്ച കു​വൈ​ത്തി​ൽ​നി​ന്ന് അ​ബൂ​ദ​ബി വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്ക് എ​യ​ർ അ​റേ​ബ്യ വി​മാ​നം വ​ഴി യാ​ത്ര​തി​രി​ച്ച​വ​ർ അ​നു​ഭ​വി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​തം.

കു​വൈ​ത്തി​ൽ​നി​ന്ന് രാ​വി​ലെ 10.30നു​ള്ള വി​മാ​ന​ത്തി​ൽ അ​ബൂ​ദ​ബി​യി​ലെ​ത്തി അ​വി​ടെ​നി​ന്നും 2.30 നു​ള്ള വി​മാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് തി​രി​ക്കേ​ണ്ട യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്ന​ത് മ​ണി​ക്കൂ​റു​ക​ളാ​ണ്.

കു​വൈ​ത്തി​ൽ നി​ന്ന് 10.30നു​ള്ള വി​മാ​നം വൈ​കി​യ​താ​ണ് യാ​ത്ര​ക്കാ​രു​ടെ ഷെ​ഡ്യൂ​ൾ മൊ​ത്തം ത​കി​ടം​മ​റി​ച്ച​ത്. ഈ ​വി​മാ​നം 12.30 ഓ​ടെ​യാ​ണ് കു​വൈ​ത്തി​ൽ​നി​ന്നും പു​റ​പ്പെ​ട്ട​ത്. ഇ​തോ​ടെ അ​ബു​ദാ​ബി​യി​ൽ​നി​ന്ന് 2.30ന് ​പു​റ​പ്പെ​ടു​ന്ന കോ​ഴി​ക്കോ​ട് വി​മാ​നം ഈ ​യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു. രാ​ത്രി 11.30നാ​ണ് അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് അ​ടു​ത്ത എ​യ​ർ അ​റേ​ബ്യ വി​മാ​നം എ​ന്ന​തി​നാ​ൽ 10 മ​ണി​ക്കൂ​റോ​ളം കോ​ഴി​ക്കോ​ട് യാ​ത്ര​ക്കാ​ർ അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.

കു​ടും​ബ​ങ്ങ​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ കോ​ഴി​ക്കോ​ട് എ​ത്തേ​ണ്ട​വ​ർ ഞാ​യ​ർ പു​ല​ർ​ച്ച നാ​ല് മ​ണി​യോ​ടെ​യാ​ണ് എ​ത്തി​യ​ത്.

കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് നേ​രി​ട്ടു സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ഏ​ക വി​മാ​ന​മാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്രെ​സ് അ​ടു​ത്തി​ടെ നി​ർ​ത്തി​വെ​ച്ച​തോ​ടെ കു​വൈ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ക​ണ​ക്ഷ​ൻ ഫ്ലൈ​റ്റ് മാ​ത്ര​മാ​ണ് നി​ല​വി​ൽ ആ​ശ്ര​യം.

Tags:    
News Summary - Hours of waiting; Kuwait-Kozhikode journey ends in tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.