കുവൈത്ത്​ കൊടുംവേനലിലേക്ക്​

കുവൈത്ത്​ സിറ്റി: ജൂൺ ആദ്യവാരം പിന്നിടുേമ്പാൾ കുവൈത്ത്​ കടുത്ത വേനലിലേക്ക്​ പ്രവേശിക്കുന്നു. ശനിയാഴ്​ച 46 ഡിഗ്രി സെൽഷ്യസാണ്​ മിത്​രിബയിൽ താപനില രേഖപ്പെടുത്തിയത്​. പകൽ മണിക്കൂറിൽ 25 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചു. രാത്രി 33 ഡിഗ്രിയാണ്​ കഴിഞ്ഞ ദിവസം കുറഞ്ഞ താപനില രേഖപ്പെടുത്തിയത്​. രാത്രി 15 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചു. ഇതോടൊപ്പം റുതൂബയും (നിർജലീകരണം) അനുഭവപ്പെട്ടു. സൂര്യാതപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും പാനീയങ്ങളും ധാരാളം കുടിക്കണമെന്നും കാലാവസ്ഥാ വകുപ്പ്​ മുന്നറിയിപ്പ്​ നൽകി​.

അയഞ്ഞ, കനം കുറഞ്ഞ വസ്​ത്രങ്ങൾ ധരിക്കണമെന്നും ചൂടില്ലാത്ത വെള്ളത്തിൽ ഇടക്ക്​ കുളിക്കുന്നത്​ നല്ലതാണെന്നും കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണമെന്നും വിദഗ്​ധർ നിർദേശിച്ചു. ജൂൺ ഒന്ന് മുതൽ ആഗസ്​റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുമണി വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​. നേരിട്ട് സൂര്യാതപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് ഗണ്യമായ തോതിൽ വർധിക്കുമെന്നാണ്​ പ്രവചനം.

Tags:    
News Summary - hot-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.