വാർത്താവിനിമയ, സാംസ്കാരിക മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഹോസ്പിറ്റാലിറ്റി, ടൂറിസം പ്രദർശനം
കുവൈത്ത് സിറ്റി: വാർത്താവിനിമയ, സാംസ്കാരിക മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം പ്രദർശനത്തിന്റെ 13ാമത് എഡിഷൻ ആരംഭിച്ചു. വാർത്താ വിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ അൽ മുഹൈസിൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റാലിറ്റി മേഖലയിൽ കുവൈത്തിലെ നിക്ഷേപസാധ്യതകൾ പരിചയപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സമീപകാല പ്രവണതകൾ പരിചയപ്പെടുത്തുന്ന വിദഗ്ധരുടെ സെഷനുകളും മേളയുടെ ഭാഗമാണ്.
100 കമ്പനികളും 500 അന്താരാഷ്ട്ര ബ്രാൻഡുകളും സംബന്ധിക്കുന്ന മൂന്നുദിവസത്തെ പ്രദർശനത്തിൽ 8000ത്തിലേറെ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 30 വിദഗ്ധരുടെ പ്രഭാഷണവുമുണ്ട്. ട്രേഡ് മാർക്ക് പ്രദർശനവും കലാപരിപാടികളും പ്രമുഖ ഷെഫുമാരുടെ കുക്കറി ഷോയുമുണ്ടാകും. കുവൈത്തിനെ ധനകാര്യ, വാണിജ്യ, സാംസ്കാരിക ഹബ് ആക്കുകയെന്ന ന്യൂ കുവൈത്ത് 2035 ദർശനത്തിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു. മിശ്രിഫിലെ കുവൈത്ത് ഇന്റർനാഷനൽ ഫെയർ സെന്ററിലെ ഹാൾ എട്ടിൽ രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.