ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ്
കുവൈത്തിലെ ഈജിപ്ത് അംബാസഡർ ഒസാമ ഷാൽതൗട്ടുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് കുവൈത്തിലെ ഈജിപ്ത് അംബാസഡർ ഒസാമ ഷാൽതൗട്ടുമായി കൂടിക്കാഴ്ച നടത്തി.
അംബാസഡറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. അംബാസഡർ ഷാൽതൗട്ട് നടത്തിയ മികച്ച ശ്രമങ്ങളെയും കുവൈത്തും ഈജിപ്തും തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ ശ്രദ്ധേയമായ സംഭാവനകളെയും ശൈഖ് ഫഹദ് പ്രശംസിച്ചു. അദ്ദേഹത്തിന് തുടർച്ചയായ വിജയവും ആശംസിച്ചു.
പിന്തുണക്കും സഹകരണത്തിനും കുവൈത്തിനും നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും അംബാസഡർ ഷാൽതൗട്ട് അഗാധമായ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.