ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് ഐക്യരാഷ്ട്രസഭ പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവധ് അൽ ഹസ്സനുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് ഐക്യരാഷ്ട്രസഭയുടെ ഇറാഖിനായുള്ള സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയും സഹായ ദൗത്യത്തിന്റെ തലവനുമായ അംബാസഡർ ഡോ. മുഹമ്മദ് ബിൻ അവധ് അൽ ഹസ്സനുമായി കൂടിക്കാഴ്ച നടത്തി.
പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന വിധത്തിൽ കുവൈത്തും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ഏകോപനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്രസഭയുമായി അടുത്ത സഹകരണം തുടരുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധത ശൈഖ് ഫഹദ് യൂസഫ് ആവർത്തിച്ചു.പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ കുവൈത്തിന്റെ പങ്കിനെയും ശ്രമങ്ങളെയും യു.എൻ ഉദ്യോഗസ്ഥൻ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.