കുവൈത്ത് സിറ്റി: സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ഈ വർഷത്തെ ആദ്യഫല പെരുന്നാളിനോടനുബന്ധിച്ച് തയാറാക്കിയ ‘കൊയ്ത്ത്’ എന്ന ഗാനം പുറത്തിറങ്ങി. ടൈറ്റസ് മാത്യുവാണ് രചനയും സംഗീതവും. കുവൈത്ത് മഹാഇടവകയിലെ ഗായകസംഘത്തിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 75ൽ അധികം അംഗങ്ങൾ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവംബർ മൂന്ന് വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ആദ്യഫലപ്പെരുന്നാൾ. ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോർജ്, ഫാ. ഇ.പി. വർഗീസ്, ഇടവക ട്രസ്റ്റി അജീഷ് എം തോമസ്, ഇടവക സെക്രട്ടറി എബ്രഹാം സി. അലെക്സ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ പി.ജി. അലക്സാണ്ടർ, ഫിനാൻസ് കൺവീനർ ജേക്കബ് വി. ജോബ്, പ്രോഗ്രാം കൺവീനർ അനീഷ് തോമസ്, പബ്ലിസിറ്റി കൺവീനർമാരായ മനോജ് അബ്രഹാം, അബി അലക്സാണ്ടർ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.