അൽ അഖ്സ പള്ളിയിലെ കടന്നുകയറ്റം; കുവൈത്ത് ശക്തമായി അപലപിച്ചു

കുവൈത്ത് സിറ്റി: സേനയുടെ സംരക്ഷണയിൽ, ഇസ്രായേൽ മന്ത്രിയും കുടിയേറ്റക്കാരും അൽ അഖ്സ പള്ളിയിൽ അതിക്രമിച്ചു കയറിയതിനെ കുവൈത്ത് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഗുരുതരമായ ലംഘനമാണിതെന്ന് കുവൈത്ത് വിശേഷിപ്പിച്ചു.

ജറുസലമിലെയും പുണ്യസ്ഥലങ്ങളിലെയും നിലവിലുള്ള നിയമപരവും ചരിത്രപരവുമായ സ്ഥിതിഗതികളെ ദുർബലപ്പെടുത്തുന്ന എല്ലാ പ്രകോപനപരമായ നടപടികളെയും കുവൈത്ത് ശക്തമായി എതിർക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾ തടയുന്നതിനായി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആവശ്യപ്പെട്ടു.

ഫലസ്തീൻ വിഷയത്തിലും ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളിലും, കിഴക്കൻ ജറുസലം തലസ്ഥാനമായി 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിൽ കുവൈത്തിന്റെ ഉറച്ച നിലപാടും മന്ത്രാലയം ആവർത്തിച്ചു.

Tags:    
News Summary - Kuwait strongly condemns storming of Al Aqsa Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.