കുവൈത്ത് സിറ്റി: ഹലാൽ ഭക്ഷണ ഇറക്കുമതി സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി നിർദേശങ്ങൾ അവതരിപ്പിച്ച് കുവൈത്തിലെ ഹലാൽ ഫുഡ് കമ്മിറ്റി. ഇതു സംബന്ധമായ സമഗ്ര ഗൈഡ് തയാറാക്കാൻ ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ സ്റ്റാൻഡേർഡ് ആൻഡ് മെട്രോളജി വകുപ്പിനെ ചുമതലപ്പെടുത്തി. ഇതോടെ കുവൈത്തിലേക്ക് ഇറക്കുമതി നടത്തുന്നവർക്ക് ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗൈഡ് റഫറൻസായി സഹായിക്കും. അറുത്ത മൃഗങ്ങൾക്കുള്ള പ്രൊഫഷനൽ സർട്ടിഫിക്കേഷന് ഒരുക്കാനും കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഹലാൽ ഭക്ഷണങ്ങളെ സംബന്ധിച്ച ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റിയുടെ മേൽനോട്ടവും ഹലാൽ സർട്ടിഫിക്കറ്റുകൾ, ഹലാൽ കശാപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവ നല്‍കുന്നതും ഹലാൽ ഫുഡ് കമ്മിറ്റിയാണ്. രാജ്യത്ത് ഹലാൽ നിബന്ധന പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകളിലും സമിതി അംഗങ്ങള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.