ഇന്റർനാഷനൽ ആർട്ടിസ്റ്റ് സ്പേസ് കുവൈത്ത് അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കുവൈത്ത് ടവറിന്റെ ദൃശ്യങ്ങൾ പകർത്തി കലാകാരന്മാരുടെ ഒത്തുചേരൽ.
സന്ദർശകരെ ടവറിന്റെ മനോഹര ദൃശ്യങ്ങൾ വരച്ചുകാട്ടിയാണ് കലാകാരന്മാർ ഒത്തുചേർന്നത്. വിവിധ വർണങ്ങളിൽ വിരിഞ്ഞ ടവറിന്റെ ചിത്രങ്ങൾ ഏവരെയും ആകർഷിച്ചു.
ഇനാസ്ക് (ഇന്റർനാഷനൽ ആർട്ടിസ്റ്റ് സ്പേസ് കുവൈത്ത്) കൂട്ടായ്മയാണ് തൽസമയ ചിത്രവരയും ചിത്രപ്രദർശനവും ഒരുക്കിയത്. മലയാളികളും അല്ലാത്തവരുമായ ആർടിസ്റ്റുകൾ പങ്കെടുത്തു. കുവൈത്തി വ്ലോഗറും ആർട്ട് പ്രമോട്ടറും മിനിസ്ട്രി ഓഫ് ഇന്റീരിയർ ഐ.ടി വിഭാഗത്തിന്റെ ചുമതലയുള്ള സുൽത്താൻ മുഹമ്മദ് അൽ കന്തരി ഉദ്ഘാടനം ചെയ്തു.
ആർട്ടിസ്റ്റുകൾ ചിത്രങ്ങളുമായി
ആർട്ടിസ്റ്റ് സുനിൽ കുളനടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർട്ടിസ്റ്റുകൾ ആയ ശ്രീകുമാർ വല്ലന സ്വാഗതവും ശശി കൃഷ്ണൻ ആശംസയും ഹരി ചെങ്ങന്നൂർ നന്ദിയും പറഞ്ഞു. തിരുവല്ല അസോസിയേഷന്റെ പ്രതിനിധി ജെയിംസ്.വി.കൊട്ടാരത്തിൽ സന്നിഹിതനായി.
ആർട്ടിസ്റ്റുമാരായ ഉത്തമൻ കുമാരൻ, ബിനു വടശ്ശേരിക്കര, അവിനേഷ്, ശിവകുമാർ, സുനിൽ പൂക്കോട്, ഷാജി കോന്നി, രവീന്ദ്രൻ, ലതികേഷ്, രതീഷ് പലേരി, സലീഷാ രതീഷ്, സന എബ്രഹാം, ജെസ്നി ഷമീർ, മുംതാസ് ഫിറോസ്, പദ്മ ചിന്നകറുപ്പൻ, ദീപ പ്രവീൺകുമാർ, സോനാ സിദ്ദീഖ്, അംബിക മുകുന്ദൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.