കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പിന് സമീപം വെടിവെപ്പുണ്ടായതായ പരാതിയിൽ സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.
അമേരിക്കൻ സേനയുടെ അരിഫ്ജാൻ ക്യാമ്പിന് സമീപമാണ് സേനയുടെ പ്രത്യേക ഏജൻറിന് നേരെ അജ്ഞാതൻ വെടിയുതിർത്തത്. കാറിൽ ക്യാമ്പിലേക്ക് കയറുന്നതിനിടെ റോഡിൽ തടസ്സം സൃഷ്ടിച്ച ശേഷം എതിർദിശയിൽനിന്നു വന്ന ഗ്ലാസ് മറച്ച കാറിൽനിന്ന് യാത്രികൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇയാളെ പിടികൂടാനായിട്ടില്ല.പ്രദേശത്ത് പ്രത്യേക സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഇസ്രായേലിലെ അമേരിക്കൻ എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന പ്രഖ്യാപനത്തിന് പിറകെ കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് യു.എസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൾക്കൂട്ടത്തിലേക്ക് പോവരുത്, മറ്റുള്ളവർ ധരിക്കുന്നത് പോലുള്ള വസ്ത്രം ധരിക്കണം, സ്ഥിരമായി ഒരേ വഴിയിലൂടെ സഞ്ചരിക്കരുത്, പരിസരം നിരീക്ഷിക്കണം, ഒറ്റക്ക് സഞ്ചരിക്കരുത്, ഒറ്റപ്പെട്ടതും ഇരുട്ടുള്ളതുമായ സ്ഥലങ്ങളിൽ പോവരുത്, എവിടേക്ക് പോവുേമ്പാഴും സുഹൃത്തുക്കളെയും അയൽക്കാരെയും അറിയിക്കണം, പോവുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടാവണം, പ്രശ്നമുണ്ടായാൽ രക്ഷപ്പെടാനുള്ള വഴികൾ നോക്കിവെക്കണം, ചാർജുള്ള ഫോൺ എപ്പോഴും കൈവശം വെക്കണം, അടിയന്തരമായി വിളിക്കേണ്ട നമ്പറുകൾ സൂക്ഷിക്കണം, പ്രദേശിക വാർത്തകളും സംഭവവികാസങ്ങളും നിരീക്ഷിക്കണം, പരിപാടികൾ പെെട്ടന്ന് മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യത്തിന് തയാറാവണം, പ്രശ്നസാധ്യതകൾ പൊലീസിനെയും എംബസിയെയും അറിയിക്കണം തുടങ്ങിയ മുന്നറിയിപ്പുകളാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.