മ​ല​യാ​ള ക​വി​ത​ക്ക്​ ഹൃ​ദ​യ​വ​ർ​ണ​ങ്ങ​ളൊ​രു​ക്കി സു​നി​ൽ

കുവൈത്ത് സിറ്റി: മനോഹരമായ ഒരു കവിതയാണ് സുനിൽ കുളനടയുടെ ഒാരോ ചിത്രങ്ങളുമെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല, അക്ഷരാർഥത്തിൽ ശരിയുമാണ്. പ്രമുഖ കവിതകളുടെ സാരാംശം ഒറ്റ ഫ്രെയിമിൽ വരച്ച് ശ്രദ്ധേയനാവുകയാണ് കുവൈത്തിലുള്ള പ്രമുഖ മലയാളി ചിത്രകാരൻ സുനിൽ കുളനട.  ശ്രീനാരായണഗുരുവി​െൻറ ദൈവദശകം എന്ന പ്രാർഥനാപദ്യത്തിന് നിറം ചാർത്തിയാണ് സുനിൽ കുളനട കാവ്യചിത്രീകരണ സപര്യക്ക് തുടക്കമിട്ടത്. 

ഇതിനകം 40ലേറെ കവിതകൾക്ക് വരയിലൂടെ ചന്തം ചാർത്തി. ഒ.എൻ.വി കുറുപ്പി​െൻറ ഭൂമിഗീതങ്ങൾ, വയലാർ  രാമവർമയുടെ വൃക്ഷം, മാനിഷാദ, സുഗതകുമാരിയുടെ ഒരു പാട്ട് പിന്നെയും, രാത്രിമഴ, പി. ഭാസ്കര​െൻറ മല്ലികാഭാണൻ, മുരുകൻ കാട്ടാക്കടയുടെ രേണുക, വില്യം വേർഡ്സ് വർത്തി​െൻറ ഡാഫോഡിൽസ്, എലിസബത്ത്‌ കോസ്റ്റി​െൻറ സ്വിഫ്റ്റ് തിങ്സ് ആർ ബ്യൂട്ടിഫുൾ ഇങ്ങനെ നീളുന്നു സുനിൽ  കുളനടയുടെ കാവ്യചിത്ര പരമ്പര. ഇതിൽ രാത്രിമഴ മാത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് വരച്ചത്. ആ സമയത്തെ ചിത്രീകരിക്കാൻ ഉചിതവും അതുതന്നെയായിരുന്നു. 

60 സ​െൻറിമീറ്റർ വലുപ്പമുള്ള കാൻവാസിൽ എണ്ണച്ചായവും അക്രലിക് കളറും ഉപയോഗിച്ചാണ് കാവ്യചിത്രങ്ങൾ തയാറാക്കുന്നത്. കവിതാശകലങ്ങളെ, അർഥവ്യാപ്തി ചോർന്നുപോകാതെ പകർത്തിയതാണ് ഓരോ ചിത്രവും. പഴയ കവികളുടെ കവിതകളാണ് ഏറെയും കാൻവാസിലുള്ളത്. പുതിയ കവിതകൾ സ്ഥലകാലങ്ങളിലൂടെയും പ്രമേയ പരിസരങ്ങളിലൂടെയും ചാടിച്ചാടിപ്പോവുന്നതിനാൽ ഒറ്റ കാൻവാസിലൊതുക്കാൻ പ്രയാസമാണെന്ന് പറയുേമ്പാൾ അത് കവിതയെകുറിച്ച് അത്യാവശ്യം ധാരണയുള്ള നന്നായി വായിക്കുന്ന ഒരാളുടെ നിരൂപണവുമാവുന്നു. ബി.എ മലയാളം ആണ് ഇദ്ദേഹം പഠിച്ചത്. 

ഇൻഫോകി​െൻറ ആഭിമുഖ്യത്തിൽ മറീന ഹാൾ, സ്നേഹാലയത്തി​െൻറ സഹകരണത്തോടെ ഹൈഡൈൻ ഒാഡിറ്റോറിയം എന്നിവിടങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചു. കവിതകൾ കേട്ടുകൊണ്ട് കാവ്യചിത്രം ആസ്വദിക്കാൻ പ്രദർശനത്തിൽ സൗകര്യം ഒരുക്കിയിരുന്നു. കാവ്യചിത്രങ്ങൾ ബന്ധപ്പെട്ട കവികളെ കാണിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവരിലേക്ക് എത്താനുള്ള വഴിയും പ്രാപ്തിയുമില്ലെന്ന് സാധാരണക്കാരനായ ഇൗ കലാകാരൻ പറയുന്നു. മെയിൽ െഎഡി കിട്ടിയിരുന്നെങ്കിൽ അയച്ചുകൊടുക്കാമായിരുന്നുവെന്ന് പറയുേമ്പാൾ അത് ഇൗ വലിയ കലാകാര​െൻറ ചെറിയ ആഗ്രഹമാവുന്നു. 

ആർട്ടിസ്റ്റ് സുനിൽ കുളനട
 

പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയായ സുനിൽ മാവേലിക്കര രവിവർമ കോളജിൽ മൂന്ന് വർഷത്തെ ചിത്രകലാ കോഴ്സിന് ചേർന്നെങ്കിലും ആറുമാസത്തിന് ശേഷം ഉപജീവനമാർഗം തേടി ഗൾഫിലേക്ക് തിരിച്ചു. 1996ൽ സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡിസൈനർ ആയിട്ടായിരുന്നു പ്രവാസം ആരംഭിച്ചത്. 
അഞ്ചുകൊല്ലം സൗദിയിലായിരുന്നു. അതിന് ശേഷം കുവൈത്തിലേക്ക് വന്നു. കുവൈത്തി​െൻറ വിവിധ ഭാഗങ്ങളിൽ മലയാളികളും അല്ലാത്തവരുമായ നിരവധി കുട്ടികൾ സുനിൽ കുളനടക്ക് കീഴിൽ ചിത്രരചന അഭ്യസിച്ചുവരുന്നു. ആർട്ടിസ്റ്റ് പന്തളം വല്യത്താൻ, ആർട്ടിസ്റ്റ് കൃഷ്ണൻ കാരക്കാട് എന്നിവരായിരുന്നു ഗുരുനാഥന്മാർ. 

അബ്ബാസിയയിലെ ക്ലിനിക്കിൽ നഴ്സ് ആയ ഭാര്യ സ്മിത ഭർത്താവി​െൻറ കലാസംരംഭങ്ങൾക്ക്‌ പൂർണ പിന്തുണ നൽകുന്നു. മൂത്തമകൾ സാരംഗി കുവൈത്ത് ടൈംസ് ദിനപത്രം നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയിയായിട്ടുണ്ട്. ഇളയമകൾ സമന്തക്കും വരയോട് താൽപര്യമുണ്ട്. മലയാളികൾ നെഞ്ചേറ്റിയ ഒട്ടേറെ കവിതകൾ ഇനിയും സുനിലി​െൻറ കരസ്പർശത്താൽ ചിത്രങ്ങളായി പുനർജനിക്കുന്നതിനായി നമുക്ക് കാത്തിരിക്കാം.

News Summary - gulfmadhyamam maduramenmalayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.