മ​ധു​ര​മെ​ൻ മ​ല​യാ​ളം മെ​ഗാ ഇ​വ​ൻ​റ്​: പാ​ട്ടി​െൻറ പൂ​നി​ലാ​വൊ​രു​ക്കാ​ൻ  ഗോ​പീ​സു​ന്ദ​റും സം​ഘ​വും

കുവൈത്ത് സിറ്റി: മലയാളത്തി​െൻറ മഹാഘോഷത്തിന് കുവൈത്തിൽ ‘ഗൾഫ് മാധ്യമം’ വേദിയൊരുക്കുേമ്പാൾ പാട്ടി​െൻറ പൂനിലാവൊരുക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകനും സംഗീതപ്രേമികളുടെ ആവേശവുമായ ഗോപീസുന്ദറി​െൻറ നേതൃത്വത്തിൽ. ഇേന്താ^കുവൈത്ത് - സാംസ്കാരിക വിനിമയം കൂടി ലക്ഷ്യമാക്കുന്ന പരിപാടിക്ക്  അദ്ദേഹം അനുയോജ്യൻ തന്നെ.
 കാരണം, ഗോപീസുന്ദറി​െൻറ പാട്ടുകൾക്ക് പേർഷ്യൻ സംഗീതത്തി​െൻറ സൗന്ദര്യവും സൗരഭ്യവുമുണ്ട്. ഹിന്ദുസ്ഥാനിയുടെ തരളിതയും താളവുമുണ്ട്. സൂഫി സ്പർശമുള്ള പാട്ടുകൾ എന്നാണ് അദ്ദേഹത്തി​െൻറ പാട്ടുകളെ വിശേഷിപ്പിക്കാറുള്ളത്. ജനമനസ്സി​െൻറ ഉൾത്തുടിപ്പറിയുന്ന ഗോപീസുന്ദർ നേതൃത്വം നൽകുേമ്പാൾ പരിപാടി ആവേശകരമാവുമെന്നതിൽ സംശയമില്ല. മലയാളികൾ എക്കാലവും ഒാർത്തിരിക്കുന്ന 90കളിലെ ഹിറ്റ് ഗാനങ്ങളും ഏറ്റവും പുതിയ ഹിറ്റ് ഗാനങ്ങളും ഗോപീസുന്ദർ സ്പെഷൽ പാക്കേജുമെല്ലാം സമന്വയിപ്പിച്ച് അതിഗംഭീര സംഗീതസന്ധ്യ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്. 1983 എന്ന ചിത്രത്തിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട് ഗോപീസുന്ദറിന്. വൈവിധ്യമാണ് അദ്ദേഹത്തി​െൻറ കരുത്ത്. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തി​െൻറ ഹിറ്റ് പാട്ടുകളുടെ ലിസ്റ്റെടുക്കാൻ ഇത്തിരി സ്ഥലം പോരാ. ഉസ്താദ് ഹോട്ടലും ചാർലിയും ബാംഗളൂർ േഡസും അൻവറും സലാല മൊബൈൽസും മുതൽ പുലിമുരുകനും കടന്ന് ഹിറ്റുകളുടെ പട്ടിക തുടരുകതന്നെയാണ്. സംഗീതത്തോട് ഇത്തിരിയെങ്കിലും താൽപര്യമുള്ള എല്ലാ മലയാളികളും ‘എന്ന് നി​െൻറ മൊയ്തീനി’ലെ അദ്ദേഹത്തി​െൻറ പാട്ട് മൂളിപ്പാട്ടായെങ്കിലും പാടിയിട്ടുണ്ടാവും.‘മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണിനെ’ ഇത്രമേൽ ജനകീയമാക്കിയതിന് പിന്നിൽ ആ വശ്യമനോഹര സംഗീതത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രധാനികളുടെ നിരതന്നെ അദ്ദേഹത്തിന് കൂട്ടായെത്തുന്നുണ്ട്. ആരൊക്കെയെന്ന് പിന്നീട് പറയാം. ഇരിക്കെട്ട ഒരു സസ്പെൻസ്.
 

Tags:    
News Summary - gulfmadhyamam maduramen malayalam mega event kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.