1. മെഡ് എക്സ് മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി സമ്മാന വിതരണം നടത്തുന്നു 2.ഗൾഫ്മാധ്യമം ആർ.എം ഫൈസൽ മഞ്ചേരി സമ്മാന വിതരണം നടത്തുന്നു 3.മെഡ് എക്സ് ജനറൽ മാനേജർ-ഓപറേഷൻ മേധാവി അനീഷ് മോഹൻ സമ്മാന വിതരണം നടത്തുന്നു 4.കെ.ഐ.ജി. പ്രസിഡന്റ് പി.ടി. ശരീഫ് സമ്മാന വിതരണം നടത്തുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഗൾഫ് മാധ്യമം മെഡ് എക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച് നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മെഡ് എക്സ് മെഡിക്കൽ സെൻററിൽ നടന്ന പരിപാടിയിൽ ഗൾഫ് മാധ്യമം കുവൈത്ത് ആർ.എം ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. മെഡ് എക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ വി.പി മുഹമ്മദലി, മെഡ് എക്സ് ജനറൽ മാനേജർ-ഓപറേഷൻ മേധാവി അനീഷ് മോഹൻ എന്നിവർ സംസാരിച്ചു. ഗൾഫ് മാധ്യമം മാർക്കറ്റിങ് ഹെഡ് സി.കെ. നജീബ് സ്വാഗതം പറഞ്ഞു.
മെഡ് എക്സ് മെഡിക്കൽ ഗ്രൂപ്ചെയർമാനും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി സംസാരിക്കുന്നു
വിജയികൾക്ക് ഫൈസൽ മഞ്ചേരി, മെഡ് എക്സ് മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി, മെഡ് എക്സ് ജനറൽ മാനേജർ-ഓപറേഷൻ മേധാവി അനീഷ് മോഹൻ, കെ.ഐ.ജി. പ്രസിഡണ്ട് പി.ടി. ശരീഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൾഫ് മാധ്യമം എക്സികുട്ടീവ് അംഗം റഫീഖ് ബാബു, മെഡ് എക്സ് അഡ്മിൻ മാനേജർ ജുനൈസ്, മാർക്കറ്റിങ് ഹെഡ് ഇംതിയാസ് പങ്കെടുത്തു. ഗൾഫ് മാധ്യമം സർക്കുലേഷൻ ഇൻ ചാർജ് സി.പി. നവാസ് സമ്മാനദാനം നിയന്ത്രിച്ചു.ഗൾഫ് മാധ്യമം പത്രം, ഓൺലൈൻ എന്നിവ വഴി ആഗസ്റ്റ് 11 മുതൽ 20 വരെ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ശരിയുത്തരം അയച്ചതിൽനിന്ന് നറുക്കിട്ടാണ് ഓരോ ദിവസത്തെയും വിജയികളെ തെരഞ്ഞെടുത്തത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ഗൾഫ് മാധ്യമം - മെഡ് എക്സ് സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികൾ ഗൾഫ് മാധ്യമം - മെഡ് എക്സ് ഭാരവാഹികൾക്കൊപ്പം
വിജയികൾ
ജിനു കുഞ്ഞുമോൻ, ഷഹ്മ, അബേൽ സാബു, രിജിൽ വേണുഗോപാൽ, ശരണ്യ, എ.കെ. സമീർ, നിസാർ മുച്ചികാട്ടിൽ, എ.കെ. അബ്ദു, തൽഹത്ത്, കെ.ടി.കെ മുഹമ്മദ് എന്നിവരാണ് മത്സരത്തിൽ വിജയികളായത്. ജിനു കുഞ്ഞുമോൻ, രിജിൽ വേണുഗോപാൽ, എ.കെ. സമീർ, എ.കെ.അബ്ദു, തൽഹത്ത്, കെ.ടി.കെ മുഹമ്മദ് എന്നിവർ സമ്മാനങ്ങൾ നേരിട്ട് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.