ഗൾഫ്​ മാധ്യമം –ഗ്രാൻഡ്​ ഹൈപ്പർ റമദാൻ ക്വിസ്​

കുവൈത്ത്​ സിറ്റി: ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച്​ ഗൾഫ്​ മാധ്യമം നടത്തുന്ന റമദാൻ ക്വിസ്​ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത്​ അത്യുഗ്രൻ സമ്മാനങ്ങൾ. ദിവസവും പത്രത്തിലൂടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക്​ ശരിയുത്തരം അയക്കുന്നവരിൽനിന്ന്​ നറുക്കെടുത്താണ്​ വിജയികളെ കണ്ടെത്തുന്നത്​. ദിവസവും രണ്ട്​ വിജയികൾ സമ്മാനാർഹരാവും. പുറമെ മൂന്ന്​ മെഗാ വിജയികളെയും കണ്ടെത്തും. 

ഒാരോ ദിവസത്തെയും ചോദ്യങ്ങൾക്കുള്ള ഉത്തരം അന്ന്​ രാത്രി 10നു​​ മുമ്പ്​ അയക്കണം. madhyamamquiz@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ്​ അയക്കേണ്ടത്​. ശരിയുത്തരങ്ങൾ പിന്നീട്​ ഗൾഫ്​ മാധ്യമത്തിൽ പ്രസിദ്ധീകരിക്കും​. വിജയികളുടെ പേരുവിവരവും ഗൾഫ്​ മാധ്യമത്തിൽ പ്രസിദ്ധീകരിക്കും.

Tags:    
News Summary - gulf madhyamam-grand hyper-ramadan quiz-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.