കുവൈത്ത് സിറ്റി: 16ാമത് ഗൾഫ് ബാസ്കറ്റ് ബാൾ ടൂർണമെൻറിൽ കുവൈത്തിന് രണ്ടാംസ്ഥാനം. ഫൈനലിൽ 92-83 സ്കോറിന് സൗദിയോടാണ് ആതിഥേയർ കീഴടങ്ങിയത്.
കുവൈത്ത് സ്പോർട്സ് ക്ലബ് ഇൻഡോര്‍ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ ഗ്രൂപ് ഘട്ടത്തിൽ ഏറ്റ പരാജയത്തിന് സൗദി മധുരപ്രതികാരം ചെയ്തു. ലീഡ് നില മാറിമറിഞ്ഞ് ആവേശം നിറഞ്ഞ ഉദ്ഘാടന മത്സരത്തിൽ അവസാന ലാപ്പിൽ 68-65 എന്ന സ്കോറിലാണ് കുവൈത്ത് വിജയം ഉറപ്പിച്ചത്.
എന്നാൽ, ഫൈനലിലെത്തിയപ്പോൾ സൗദി ആധികാരികമായി ജയിച്ചു. ഒരു ഘട്ടത്തിലും അവർക്ക് വെല്ലുവിളി ഉയർത്താൻ കുവൈത്തിന് കഴിഞ്ഞില്ല. യു.എ.ഇയെ 76-67 സ്കോറിന് തോൽപിച്ച് ബഹ്റൈൻ മൂന്നാംസ്ഥാനം കരസ്ഥമാക്കി.
കിരീടനേട്ടത്തിൽ അഭിനന്ദനം അറിയിച്ച് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൗദിയിലെ സൽമാൻ രാജാവിന് സന്ദേശം അയച്ചു. കുവൈത്ത് ഒളിമ്പിക്സ് കമ്മിറ്റി ചെയര്മാന് ശൈഖ് ഫഹദ് നാസര്‍ അസ്സബാഹ്, കുവൈത്ത് ബാസ്കറ്റ്ബാള്‍ അസോസിയേഷന് ചെയര്മാന് റാഷിദ് അല്‍ അന്‍സി, കുവൈത്ത് സ്പോര്‍ട്സ് അതോറിറ്റി മേധാവി അലി മര്‍വി എന്നിവര്‍ സമ്മാനദാന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.