കുവൈത്ത് സിറ്റി: റമദാനിൽ പ്രത്യേക ഓഫറുകളും വിഭവങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ. റമദാനിൽ പുതിയതും ശീതീകരിച്ചതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ, ലോകമെങ്ങുനിന്നുമുള്ള വ്യത്യസ്ത ശ്രേണിയിൽ പെട്ട പഴം പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, വിശാലമായ ഗൃഹോപകരണങ്ങൾ എന്നിവയിൽ വൻ കിഴിവുകളാണ് പ്രഖ്യാപിച്ചിട്ടുണ്ട്.
റമദാൻ വ്രതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വ്യത്യസ്തമായ ഈന്തപ്പഴങ്ങൾ അടങ്ങിയ ഡേറ്റ്സ് ഫെസ്റ്റ്, ഫ്രൂട്സ് ഫെസ്റ്റ് എന്നിവയും ഗ്രാൻഡ് ഹൈപ്പർ ‘റമദാൻ സൂക്ക്’ ഒരുക്കിയിട്ടുണ്ട്.
അഞ്ചു ദീനാർ മുതലുള്ള റമദാൻ കിറ്റുകളും ഉപഭോക്താക്കളുടെ ആവശ്യപ്രകാരവും ഒരുക്കി നൽകും. മുൻ വർഷങ്ങളിൽ ശ്രദ്ധയാകർഷിച്ച ഇഫ്താർ ബോക്സുകൾ മിതമായ നിരക്കിൽ ഗ്രാൻഡ് ഹൈപ്പറിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും മുൻകൂട്ടിയുള്ള ഓർഡർ പ്രകാരം ഇഫ്താർ പാർട്ടികൾക്കും അല്ലാതെയും സജ്ജീകരിച്ചിട്ടുണ്ട്.
മുൻകൂട്ടി ഓർഡർ ചെയ്യുന്നതിന് ഗ്രാൻഡ് ഹൈപ്പർ മൊബൈൽ അപ്ലിക്കേഷൻ , വെബ്സൈറ്റ് , വാട്സ്ആപ്പ് 60639219 എന്നിവ സന്ദർശിക്കാവുന്നതാണ്.
തണുത്ത കാലാവസ്ഥ മാനിച്ചു ശൈത്യകാല ശേഖരങ്ങളിൽ ബൈ 2 ഗെറ്റ് 2 ഓഫറും , തിരഞ്ഞെടുത്ത വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 70 ശതമാനം വരെ കിഴിവുകളും നൽകുന്നുണ്ട്. 'യാ ഹാല ഷോപ്പിങ് ഫെസ്റ്റിവലിന്റെ' ഭാഗമായി 10 ദീനാർ ചെലവഴിക്കുമ്പോൾ എട്ടു ദശലക്ഷം ദീനാർ മൂല്യമുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരവും കൈവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.