കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹാഹീലിലെ രണ്ടാമത്തെ ഔട്ട്‍ലറ്റ് ഉദ്ഘാടനം ചൊവ്വാഴ്ച . വൈകുന്നേരം 4.30 മുതൽ ഔട്ട്‍ലറ്റ് തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് ഗ്രാൻഡ് ഹൈപ്പർ അറിയിച്ചു.
ഫഹാഹീൽ ബ്ലോക്ക് 11 സ്ട്രീറ്റ് 54 ലാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ഉപഭോക്താക്കൾക്ക് വിശാലമായ ഷോപ്പിംഗ് അനുഭവം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങളും പച്ചക്കറികളും, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്.
മികച്ച ഉൽപന്നങ്ങൾ ഏറ്റവും തൊട്ടടുത്ത് ലഭ്യമാക്കുക എന്നതിന്റെ ഭാഗമായാണ് പുതിയ ഔട്ട്‍ലറ്റ്. ഗ്രാൻഡ് ഹൈപ്പറിന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ തുടർച്ച ഫഹാഹീലിലെ പുതിയ ഔട്ട്‍ലറ്റിലും ഉണ്ടാകുമെന്നും അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ഗ്രാൻഡ് ഹൈപ്പർ വെബ്സൈറ്റായ www.grandhyper.com-ൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.