കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ ജലീബ് ഔട്ട്ലെറ്റിൽ ഇനി കൂടുതൽ സൗകര്യങ്ങൾ. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് -1ലെ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി വിശാലമായ സൗകര്യങ്ങളോടെ റീ ലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ജാസിം മുഹമ്മദ് ഖാമിസ് അൽ ഷറാഹ് എന്നിവർ ചേർന്ന് റീലോഞ്ച് കർമം നിർവഹിച്ചു. ജമാൽ അൽ ദോസരി, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, സി.ഒ.ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുല്ല, മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ വ്യത്യസ്തമായ ഷോപ്പിങ് അനുഭവമാണ് ഗ്രാൻഡ് ഹൈപ്പർ ജലീബിന്റെ പുതുക്കിയ ശാഖ ഒരുക്കിയിട്ടുള്ളത്. നവീകരിച്ച വിശാലമായ ഫുഡ് കോർട്ടും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാത്തരം ഭക്ഷണ പ്രിയരെയും ആകർഷിക്കും വിധത്തിലുള്ള വിഭവങ്ങൾ ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള കളിസ്ഥലവും ജലീബ് ഔട്ട്ലറ്റിന്റെ പ്രത്യേകതയാണ്. ഷോപ്പിങ്ങിനൊപ്പം ഭക്ഷണം, വിനോദം എന്നിവയും ഇതിലൂടെ സാധ്യമാക്കാം. നവീകരിച്ച വെജിറ്റബിൾ, ഫിഷ് കൗണ്ടർ, മീറ്റ് കൗണ്ടർ, ഇലക്ട്രോണിക്സ് കൗണ്ടർ, ടെക്സ്റ്റൈൽ വിഭാഗം തുടങ്ങി എല്ലാ ഡിപ്പാർട്മെന്റുകളും മികച്ച നിലവാരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രാൻഡ് ഹൈപ്പർ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ശൈഖ് ദാവൂദ് അൽ സൽമാൻ അസ്സബാഹ് ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. മൂന്ന് വിജയികൾക്ക് ഹാവേൽ കാറുകൾ, പത്തു വിജയികൾക്ക് ഐഫോൺ 15 പ്രൊ മാക്സ്, 200 പേർക്ക് അമ്പത് ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഗ്രാൻഡ് ഷോപ്പിങ് ഫെസ്റ്റിവലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ജൂൺ 28 വരെ നീണ്ടുനിൽക്കുന്ന ‘ഗ്രാൻഡ് ഷോപ്പിങ് ഫെസ്റ്റിവലിൽ’ അഞ്ചു ദീനാറിനോ മുകളിലോ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് സമ്മാനങ്ങൾക്ക് അർഹരാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.