Posted On
date_range Updated On
date_range ഗ്രാൻഡ് ഫ്രഷ് സാൽമിയ ശാഖ ഉദ്ഘാടനം ഇന്ന്
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിന്റെ 36ാമത് ശാഖ സാൽമിയയിൽ ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.
സാൽമിയ ബ്ലോക്ക് 11ൽ മൂസ അൽ അബ്ദുറസാഖ് സ്ട്രീറ്റിലാണ് പുതിയ ഗ്രാൻഡ് ഫ്രഷ്. ബുധനാഴ്ച വൈകീട്ട് നാലരക്ക് പ്രമുഖ വ്യക്തിത്വങ്ങളും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
നിത്യോപയോഗ സാധനങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഗ്രാൻഡ് ഫ്രഷ് പ്രദേശത്തെ താമസക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് ഒരുക്കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പഴം, പച്ചക്കറികൾ, മറ്റ് നിത്യോപയോഗ ഉൽപന്നങ്ങൾ എന്നിവക്ക് ആകർഷക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.