കുവൈത്ത് സിറ്റി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വിവിധ സർക്കാർ വകുപ്പുകളിൽ 12,00 0 പേർ നിയമിക്കപ്പെട്ടതായി റിപ്പോർട്ട്. 2019 ഏപ്രിൽ വരെ കാലയളവിലെ കണക്കുകൾ അടിസ്ഥാ നപ്പെടുത്തി സിവിൽ സർവിസ് കമീഷനിലെ വിവര ശേഖരണ വിഭാഗമാണ് റിപ്പോർട്ട് തയാറാക്കി യത്.
ഇതനുസരിച്ച് സർക്കാർ മേഖലയിൽ ആകെ 3,58,110 ജീവനക്കാരാണുള്ളത്. 58.33 ശതമാനവുമായി ഇതിൽ സ്ത്രീ ജീവനക്കാരാണ് കൂടുതൽ. സ്വദേശികളും വിദേശികളുമായി 2,01,682 സ്ത്രീകളും 1,49,236 പുരുഷ ജീവനക്കാരുമാണ് പൊതുമേഖലയിലുള്ളത്.
41.67 ശതമാനമാണ് സർക്കാർ മേഖലയിലെ പുരുഷന്മാരുടെ തോത്. 75. 55 ശതമാനവുമായി സർക്കാർ മേഖലയിൽ സ്വദേശികളാണ് ഭൂരിപക്ഷം. സ്ത്രീകളും പുരുഷന്മാരുമടക്കം 2,75,641 സ്വദേശികളുണ്ട് പൊതുമേഖലയിൽ. 4516 ജി.സി.സി പൗരന്മാർ, വിവിധ അറബ് രാജ്യക്കാരായ 47,306 പേർ, ഇന്ത്യയുൾപ്പെടെ മറ്റു രാജ്യക്കാരായ 30,647 പേർ എന്നിങ്ങനെയാണ് സർക്കാർ മേഖലയിലെ മറ്റു രാജ്യക്കാരുടെ കണക്ക്. 1,16,833 ജീവനക്കാരുമായി വിദ്യാഭ്യാസ മന്ത്രാലയത്തിലാണ് കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയം (63,208), ജല- വൈദ്യുതി മന്ത്രാലയം (21,852), ഔഖാഫ് -ഇസ്ലാമികകാര്യ മന്ത്രാലയം (20,728 ) എന്നിങ്ങനെയാണ് യഥാക്രമം മറ്റു മന്ത്രാലയങ്ങളിലെ ജീവനക്കാരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.