കുവൈത്ത് സിറ്റി: ഗിർഗിയാൻ ആഘോഷവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുട്ടികളെ ഒറ്റക്ക് വിടരുതെന്നും സ്വർണം പോലുള്ള വില കൂടിയ ആഭരണങ്ങൾ ധരിപ്പിച്ച് പുറത്തുവിടരുതെന്നുമാണ് നിർദേശം. കൂടുതൽ പണവും കുട്ടികളുടെ കൈവശം കൊടുക്കരുതെന്നും നിർദേശമുണ്ട്. കവർച്ചക്കാരുടെ ഇരയാവുമെന്നതിനാലാണ് ഇത്തരം നിർദേശം നൽകിയത്. തെരുവുകളിൽ ആഘോഷ പരിപാടികൾ നടക്കാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. റമദാൻ 13 മുതലുള്ള മൂന്നു രാവുകൾ കുട്ടികൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ് കുവൈത്തിൽ. ഭംഗിയുള്ള ഉടയാടകളും അലങ്കാരങ്ങളുമൊക്കെ അണിഞ്ഞു മിഠായിപ്പൊതികളും സമ്മാനങ്ങളുമായി കുട്ടികളുടെ ഗിർഗിയാൻ സംഘങ്ങൾ വീടുകൾ തോറും കയറിയിറങ്ങുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.