മംഗഫ്: കിഡ്സ് ഇൻറർനാഷനൽ പ്രീസ്കൂൾ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിച്ചു. മഹാത്മജി ലോകത്തിന് നൽകിയ സന്ദേശങ്ങൾ അനാവരണം ചെയ്തുകൊണ്ടുള്ള ലഘു നാടകങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനവും അഹിംസാ സിദ്ധാന്തവും സ്കിറ്റുകൾക്ക് പ്രമേയമായി. ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ നിലോഫർ ഖാസി, വൈസ് പ്രിൻസിപ്പൽ ഗായത്രി ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.